29 March Friday

ദേ പിന്നേം എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

വഴിക്കടവ് നെല്ലിക്കുത്ത് വനത്തിൽ
നിന്ന് കൂട്ടംതെറ്റി ജനവാസ 
കേന്ദ്രത്തിലിറങ്ങിയ കുട്ടിക്കൊമ്പൻ

 - എടക്കര 
കൂട്ടംതെറ്റി നാട്ടിലിറങ്ങിയതിനെ തുടർന്ന്‌ കാട്ടാനകൾക്കൊപ്പം വിട്ട ആനക്കുട്ടി വീണ്ടും നാട്ടിലെത്തി.  ഇതോടെ വനം അധികൃതർ  നാടുകാണി ചുരത്തിലെത്തിച്ച്‌ വീണ്ടും ആനകൾക്കൊപ്പം വിട്ടു. വഴിക്കടവ് മണിമൂളി രണ്ടാം പാടത്ത് കൃഷിയിടത്തിൽ എത്തിയ ആറുമാസം പ്രായമുള്ള ആനക്കുട്ടിയെയാണ്‌ ആദ്യം  കാട്ടിലേക്ക് തിരിച്ചയച്ചത്‌.  വീണ്ടും കുട്ടിക്കൊമ്പൻ നമ്പൂരിപ്പൊട്ടി ഭാഗത്താണ് ഇറങ്ങിയത്. പിന്നാലെ നോർത്ത് ഡിവിഷനിലെ ആർആർടി സംഘമെത്തി നാടുകാണി ചുരത്തിൽ വിട്ടയച്ചു. വള്ളുവശേരി ഡെപ്യൂട്ടി റേഞ്ചർ രാംകുമാർ,ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അബ്ദുൾ നാസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുമിത്, രഞ്ജിത്, വാച്ചർ പ്രകാശൻ എന്നിവരാണ്‌ ആനക്കുട്ടിയെ പിടികൂടി വനത്തിൽ വിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top