12 July Saturday

ദേശീയ വയോജന നയം രൂപീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
മലപ്പുറം
ദേശീയ വയോജന നയത്തിന് രൂപംനൽകണമെന്നും റെയിൽവേ യാത്രക്കൂലിയിൽ മുതിർന്ന പൗരന്മാർക്ക് ലഭിച്ചിരുന്ന യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ഡബ്ല്യുഎ)  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ ടി ശാരദ ടീച്ചർ നഗറിൽ  (ദിലീപ് മുഖർജി ഭവൻ) നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് കെ ജെ ചെല്ലപ്പൻ അധ്യക്ഷനായി. എഫ്എസ്ഇടിഒ  ജില്ലാ പ്രസിഡന്റ് ടി രത്നാകരൻ, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷൻ അംഗം വി രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി വിജയലക്ഷ്മി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സി സത്യനാഥ്  കണക്കും എം എസ്‌ ശിവരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ മജ്‌നു സ്വാഗതവും അഡ്വ. കെ വി ശിവരാമൻ നന്ദിയും പറഞ്ഞു. 

സി വിജയലക്ഷ്മി പ്രസിഡന്റ്, 
അഡ്വ. കെ വി ശിവരാമൻ സെക്രട്ടറി 
സീനിയർ സിറ്റിസൺസ്  ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (എസ്‌സിഎഫ്‌ഡബ്ല്യൂഎ)  ജില്ലാ പ്രസിഡന്റായി സി വിജയലക്ഷ്മിയെയും  സെക്രട്ടറിയായി അഡ്വ. കെ വി ശിവരാമനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ്‌ ഭാരവാഹികൾ: കെ ജെ ചെല്ലപ്പൻ, കെ ആർ സുകുമാരൻ, കെ പി ഹൈമവതി, കെ പി ജയേന്ദ്രൻ (വൈസ് പ്രസിഡന്റ്‌), എം എസ് ശിവരാമൻ, പി ശിവശങ്കരൻ, എ ചെള്ളി, എൻ പി കീരൻകുട്ടി -(ജോയിന്റ്‌ സെക്രട്ടറി), കെ സി സത്യനാഥ് -(ട്രഷറർ).
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top