തേഞ്ഞിപ്പലം
സ്പൂൺ ഉപയോഗിച്ച് ചുരണ്ടിനൽകിയ ആപ്പിൾ തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ് ബിഷറാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. ആപ്പിൾ നൽകിയതിനുപിന്നാലെ പാലും നൽകി. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 17–-നായിരുന്നു ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ് മിസഹ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..