25 April Thursday

ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കേരള ആർടിസാൻസ് യൂണിയൻ ജില്ലാ സമ്മേളനം കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്യുന്നു

നിലമ്പൂർ
നിർമാണമേഖലയിലെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നിലമ്പൂർ എ എൻ ശിവരാമൻ നായർ (ഒസികെ ഓഡിറ്റോറിയം) നഗറിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇ പി ഉമ്മർ അധ്യക്ഷനായി. -ജില്ലാ സെക്രട്ടറി എം മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരശേൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി കെ ബഷീർ രക്തസാക്ഷി പ്രമേയവും കെ ജെ സുബ്രഹ്മണ്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി കെ ഷാജൻ, കെ കെ ഹരിക്കുട്ടൻ, സി വി ജോയ്, പി എം ജമീല, ജോർജ് കെ ആന്റണി, ടി പി ആയിഷ, പി ബിന്ദു, ഇ പത്മാക്ഷൻ, പി ശിവാത്മജൻ, ടി കെ മുഹമ്മദ് അയൂബ് എന്നിവർ സംസാരിച്ചു.  51 അംഗ ജില്ലാ കമ്മിറ്റിയെയും ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തു.


സി ഭാസ്കരൻ  പ്രസിഡന്റ്, എം മോഹൻദാസ് സെക്രട്ടറി
നിലമ്പൂർ
കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റായി സി ഭാസ്കരനെയും സെക്രട്ടറിയായി എം മോഹൻദാസിനെയും നിലമ്പൂരിൽ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. എം പി സലീമാണ്‌  ട്രഷറർ. മറ്റു ഭാരവാഹികൾ: കെ പി ശങ്കരൻ, ടി പി ആയിഷ, വി ടി ബാലകൃഷ്ണൻ, ഉണ്ണി, എൻ മോഹനൻ, ഒ പി ഹസീന, പി സത്യൻ (വൈസ് പ്രസിഡന്റ്),  ഒ പി ബിന്ദു, കെ സൈത്, വി കെ സുബ്രഹ്മണ്യൻ, കെ സുബ്രഹ്മണ്യൻ, ടി കെ ബഷീർ, സി ജയരാജ്,  ആര്‍ കെ പ്രമീള (ജോ. സെക്രട്ടറി).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top