25 April Thursday

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

മലപ്പുറം
ജില്ലാതല സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം ഞായറാഴ്‌ച കൈറ്റ്  ജില്ലാ ഓഫീസിൽ  നടക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഗുണം കൂടുതൽ ജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് ആഘോഷം. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള കൈറ്റും സ്വതന്ത്ര വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡിഎകെഎഫും സംയുക്തമായാണ് രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെ ദിനാചരണം.
സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. തുടർന്ന്‌ ജില്ലയിൽ സ്വതന്ത്ര അക്കൗണ്ട് സോഫ്റ്റ്‌വെയറായ GNUKhata ൽ പരിശീലനം നൽകും. പകൽ രണ്ടുമുതൽ നാലുവരെ പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനുകളുണ്ടാകും.
 സ്വതന്ത്ര സോഫ്റ്റ്‌വെയർ സൗജന്യമായി ഇൻസ്റ്റാൾചെയ്ത് നൽകും. kite.kerala.gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർചെയ്യുന്ന 70 പേർക്ക്  സൗജന്യമായി പരിശീലനത്തിൽ പങ്കെടുക്കാം. ജില്ലകളിൽ വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികളും പോർട്ടലിൽ തത്സമയം കാണിക്കും.
  ജില്ലയിലെ പരിശീലന പരിപാടിയിൽ  കൈറ്റ് സോഫ്റ്റ്‌വെയർ കൺസല്‍ട്ടന്റ് സി പി അബ്ദുൽ ഹക്കീം, കൈറ്റ് മാസ്റ്റർ ട്രെയിനർ എൻ സക്കീർഹുസൈൻ എന്നിവർ മുഖ്യാതിഥിയാവും.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top