മലപ്പുറം
അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തിയ 29 സ്‌കൂളുകൾകൂടി നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100- ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് തുറന്നത്.
കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് വഴിയാണ് തുക കണ്ടെത്തിയത്. കിഫ്ബിവഴി മൂന്നുകോടി രൂപ ചെലവിൽ ഒരു കെട്ടിടവും ഒരുകോടി രൂപവീതം ചെലവഴിച്ച് 11 കെട്ടിടവുമൊരുക്കി. പ്ലാൻ ഫണ്ടിൽ 15ഉം നബാർഡ് ഫണ്ടിൽ നാല് കെട്ടിടങ്ങളുമാണ് ഒരുങ്ങിയത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് സ്‌കൂളുകളിൽ ജനപ്രതിനിധികൾ ശിലാഫലകം അനാഛാദനംചെയ്‌തു.
നേരത്തെ കിഫ്ബിവഴി അനുവദിച്ച അഞ്ച് കോടി രൂപ ചെലവിൽ 16 സ്‌കൂളുകളും മൂന്ന് കോടി രൂപ ചെലവിൽ 30 സ്‌കൂളുകളും പ്ലാൻ ഫണ്ടിൽ 65 സ്‌കൂളുകളും ഉദ്ഘാടനംചെയ്‌തിരുന്നു.
കിഫ്‌ബിവഴി തുക അനുവദിച്ചവ: ജിഎച്ച്എസ്എസ് എടക്കര (മൂന്നുകോടി), ജിയുപിഎസ് കുറുമ്പലങ്ങോട്, ജിഎച്ച്എസ് മുണ്ടേരി, ഐജിഎംആർഎച്ച്എസ്എസ് നിലമ്പൂർ, ജിഎംയുപിഎസ് മുണ്ടമ്പ്ര, ജിഎംയുപിഎസ് അരീക്കോട്, ജിഎച്ച്എസ് പന്നിപ്പാറ, ജിയുപിഎസ് മുണ്ടോത്തുപറമ്പ്, ജിഎച്ച്എസ് കൊളപ്പുറം, ജിയുപിഎസ് പാങ്ങ്, ജിയുപിഎസ് കാളികാവ് ബസാർ, ജിയുപിഎസ് വളപുരം (ഒരുകോടി രൂപവീതം)
പ്ലാൻ ഫണ്ടിൽ നിർമിച്ചവ: ജിഎംയുപിഎസ് മുണ്ടമ്പ്ര, ജിഎൽപിഎസ് എടയ്ക്കാപറമ്പ്, ജിയുപിഎസ് ചോലക്കുണ്ട്, ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് മാറഞ്ചേരി, ജിഎച്ച്എസ്എസ് വെളിയംകോട്, ജിഎൽപിഎസ് പഴഞ്ഞി, ജിഎൽപിഎസ് പെരുമ്പറമ്പ് മൂടാൽ, ജിഎൽപിഎസ് മേൽമുറി, ജിയുപിഎസ് പൈങ്കണ്ണൂർ, ജിഎൽപിഎസ് കൊയപ്പ, ജിയുപിഎസ് വെള്ളാഞ്ചേരി, ജിഎൽപിഎസ് എളമരം, ജിയുപിഎസ് നിറമരുതൂർ, ജിഎൽപിഎസ് പരിയാപുരം.
നബാർഡ് ഫണ്ട്: ജിഎച്ച്എസ് കാപ്പ്, ജിഎച്ച്എസ് പന്നിപ്പാറ, ജിഎച്ച്എസ് കാപ്പിൽ കാരാട്, ജിഎച്ച്എസ് പെരകമണ്ണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..