20 April Saturday

എംഎൽഎ ബഹിഷ്‌കരിച്ചു; ശിലാഫലകം 
അനാഛാദനംചെയ്‌ത്‌ സ്കൂള്‍ ലീഡർ

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

മുണ്ടോത്തുപറമ്പ് ജിയുപി സ്കൂൾ ശിലാഫലകം സ്കൂൾ ലീഡർ ദിയ ജാസ്മിൻ അനാഛാദനംചെയ്യുന്നു

 വേങ്ങര

എംഎൽഎയും പഞ്ചായത്ത്‌ പ്രസിഡന്റുമടക്കമുള്ള ജനപ്രതിനിധികൾ ബഹിഷ്കരിച്ച ചടങ്ങിൽ ശിലാഫലകം അനാഛാദനംചെയ്ത്‌ സ്കൂൾ ലീഡർ. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ ഒരു കോടി രൂപ ഫണ്ടിൽ നിർമിച്ച പറപ്പൂർ മുണ്ടോത്തുപറമ്പ് ജിയുപി സ്കൂൾ കെട്ടിടത്തിന്റെ ശിലാഫലകമാണ്‌ സ്കൂൾ ലീഡർ ദിയ ജാസ്മിൻ അനാഛാദനംചെയ്‌തത്‌. പ്രതിപക്ഷ ഉപനേതാവുകൂടിയായ പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി സലീമ എന്നിവരുൾപ്പെടെ ജനപ്രതിനിധികളാണ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ചത്‌. പിടിഎ കമ്മിറ്റിയുമായുള്ള അഭിപ്രായ വ്യത്യാസമാണ്‌ ബഹിഷ്‌കരണത്തിന്‌ കാരണം. 
പിടിഎ പ്രസിഡന്റ്‌ ഷെരീഫ് പൊട്ടിക്കല്ല് അധ്യക്ഷനായി. ഹെഡ് മിസ്‌ട്രസ്‌ കെ ഷാഹിന, ഡയറ്റ് ഫാക്കൽറ്റി രജനി സുബോധ്, കില എൻജിനിയർ പി നസ്രിൻ, മുഹമ്മദ്‌ കൊണ്ടോട്ടി,  മുഹമ്മദ്‌ കറുമണ്ണിൽ, വാർഡ് മെമ്പർ അബ്ദുൾ ഹമീദ്, നസീമ സിറാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top