02 July Wednesday

കാറുകൾക്ക് മുകളിൽ മരം പൊട്ടിവീണു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

നിലന്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പാർക്കിങ്‌ കേന്ദ്രത്തിൽ കാറുകൾക്ക് മുകളിൽ മരം വീണപ്പോൾ

 നിലമ്പൂർ

​ഗവ. ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്വകാര‍്യ പാർക്കിങ്‌ കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ  മരംപൊട്ടി വീണു. മരത്തിന്  താഴെയിരിക്കുകയായിരുന്ന  പാർക്കിങ്‌ കേന്ദ്രം നടത്തിപ്പുകാരൻ വിശ്വൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.   മരത്തിൽനിന്ന്‌ ശബ്ദംകേട്ടതോടെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു കാറിന്റെ മുൻഭാഗം പൂർണമായും മറ്റ്‌ രണ്ട് കാറുകൾക്ക്‌ ഭാഗികമായും കേടുപാട്‌ സംഭവിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top