26 April Friday

ദളിത് പീഡനങ്ങൾക്കെതിരെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ദളിത് പീഡനങ്ങൾക്കെതിരെ കര്‍ഷക തൊഴിലാളി, ദളിത് ആദിവാസി സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ മലപ്പുറം സിവിൽസ്റ്റേഷൻ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം

വർധിച്ചുവരുന്ന ദളിത് പീഡനങ്ങൾക്കെതിരെ കർഷക തൊഴിലാളി, ദളിത് ആദിവാസി സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ദളിതർക്കെതിരായ അക്രമങ്ങൾ തടയാൻ എസ് സി, എസ്ടി  (പ്രിവൻഷൻ ഓഫ് അട്രോസിറ്റി) ആക്ട് 1989 നടപ്പാക്കുക, ഭൂമി വിതരണത്തിൽ ദളിത് കുടുംബങ്ങൾക്ക് മുൻഗണന നൽകുക, പൊതുസ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തടയുക, സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തുക, പിന്നാക്ക അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക, എസ് സി, എസ്ടി സബ് പ്ലാൻ നീതി ആയോഗ് ഉൾപ്പെടുത്തി പ്രത്യേക ഘടക പദ്ധതിയായി നിലനിർത്തുക, തൊഴിലുറപ്പ് പദ്ധതി കൃത്യമായി നടപ്പാക്കുക, തൊഴിൽ ദിനവും വേതനവും വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. 
ബികെഎംയു ദേശീയ കൗൺസിൽ അംഗം പി സുഗതൻ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം പി അലവി അധ്യക്ഷനായി. ഇ കുട്ടൻ (എഐഡിആർഎം), ഒ കെ അയ്യപ്പൻ (ബികെഎംയു), എം അയ്യപ്പൻകുട്ടി (പികെഎസ്), കെ സുബ്രഹ്മണ്യൻ (എകെഎസ്), ഇ ജയൻ (കെഎസ്‌കെടിയു), സരോജിനി ചന്ദ്രൻ (എഐഡിആർഎം), ജി സുരേഷ് കുമാർ (ബികെഎംയു), എൻ പി ഉണ്ണികൃഷ്ണൻ (കെഎസ്‌കെടിയു), കെ പി സുബ്രഹ്മണ്യൻ (പികെഎസ്), എം ശോഭന (കെഎസ്‌കെടിയു), കെ പി സനോജ് (പികെഎസ്), കെ മജ്നു (കെഎസ്‌കെടിയു) എന്നിവർ സംസാരിച്ചു. 
പികെഎസ് ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വാഗതവും കെ പി അജയൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top