20 April Saturday

ധീരസ്‌മരണയിൽ *ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

മലപ്പുറം കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനാചരണത്തിൽനിന്ന്

മലപ്പുറം
ഡിവൈഎഫ്‌ഐ, എസ്എഫ്ഐ നേതൃത്വത്തിൽ ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 
 ജില്ലയിൽ 16 ഏരിയാ കേന്ദ്രങ്ങളിൽ വിദ്യാർഥി റാലിയും പൊതുയോഗവും നടത്തി. കേന്ദ്രകമ്മിറ്റി അംഗം സെറീന സലാം മഞ്ചേരിയിൽ ഉദ്ഘാടനംചെയ്തു.  ജില്ലാ സെക്രട്ടറി എം സജാദ് നിലമ്പൂരിലും ജില്ലാ പ്രസിഡന്റ് എൻ ആദിൽ വളാഞ്ചേരിയിലും തിരൂരിലും രക്തസാക്ഷിദിനം ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് (പെരിന്തൽമണ്ണ), ജില്ലാ പ്രസിഡന്റ്‌ പി ഷബീർ (മലപ്പുറം), എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഹരിമോൻ (തിരൂരങ്ങാടി), പി അക്ഷര (കോട്ടക്കൽ), ടി സ്നേഹ (കൊണ്ടോട്ടി), ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഷിഹാബ് (അരീക്കോട്), ജില്ലാ സെക്രട്ടറിയറ്റ്അംഗം ശ്യാംജിത്ത് (താനൂർ), ജില്ലാ വൈസ് പ്രസിഡന്റ് എം സുജിൻ (വണ്ടൂർ), ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി രതീഷ് (മങ്കട), മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ശഹീർ (എടക്കര), ജില്ലാ കമ്മിറ്റി അംഗം അഡ്വ. ആർ ഗായത്രി (എടപ്പാൾ), സിഐടിയു ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സിറാജ് (പൊന്നാനി) എന്നിവിടങ്ങളിൽ ഉദ്ഘാടനംചെയ്തു.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റ് തലങ്ങളിൽ പ്രഭാതഭേരിയും മേഖലാ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങളും നടത്തി. മലപ്പുറം കുന്നുമ്മലിൽ പരിപാടി ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് പി ഷബീർ (ചുങ്കത്തറ),  ട്രഷറർ പി മുനീർ (തൃപ്പങ്ങോട്), ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ഇല്യാസ് (കോഡൂർ), എൻ എം ഷഫീഖ് (കാളികാവ്), പി രതീഷ് (കീഴാറ്റൂർ), കെ ലിനീഷ് (കരുവാരക്കുണ്ട്),  പി സൈഫുദ്ദീൻ (ഊരകം), എ സിദ്ദീഖി (വട്ടംകുളം), കെ ടി നൗഫൽ (മൂർക്കനാട്) എന്നിവിടങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top