27 April Saturday

പിന്നെയും കോവിഡ്‌

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023
മലപ്പുറം
ഒരിടവേളയ്‌ക്കുശേഷം വീണ്ടും കോവിഡ്‌ ജാഗ്രതയിലാണ്‌ നാട്‌. ജില്ലയിൽ നിലവിൽ കേസുകളുടെ എണ്ണം കുറവെങ്കിലും ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌. രോഗം പടരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടാനും നിർദേശമുണ്ട്‌. നിലവിൽ വിദേശയാത്ര നടത്തുന്നവരും മറ്റുംമാത്രമാണ്‌ പരിശോധന  നടത്തുന്നത്‌. പരിശോധന വർധിപ്പിക്കാൻ ടെസ്‌റ്റ്‌ കിറ്റുകൾക്ക്‌ ഓർഡർ ചെയ്‌തതായി ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. 
18 പേരാണ്‌  ജില്ലയിൽ കോവിഡ്‌ ചികിത്സയിലുള്ളത്‌. പ്രായാധിക്യമുള്ള മൂന്നുപേർമാത്രമാണ്‌ ആശുപത്രിയിൽ കഴിയുന്നത്‌. വ്യാഴാഴ്‌ച ആറുപേർക്കും ബുധനാഴ്‌ച മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു.
മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒമ്പത്‌ കിടക്കകളുള്ള കോവിഡ്‌ ഐസിയു സജ്ജമാക്കി. നിലമ്പൂരും തിരൂരങ്ങാടിയിലും എട്ടും തിരൂരിൽ 17ഉം കിടക്കകളുള്ള കേന്ദ്രങ്ങൾ ഉണ്ട്‌. കോവിഡ്‌ വകഭേദം ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top