25 April Thursday

വട്ടപ്പാറയിൽ പിന്നെയും അപകടം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

വട്ടപ്പാറയിൽ ചരക്കു ലോറി മറിഞ്ഞപ്പോൾ. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ലോറിയും കാണാം

 വളാഞ്ചേരി 

ദേശീയപാതയിൽ വട്ടപ്പാറ വളവിൽ വീണ്ടും ചരക്കുലോറി മറിഞ്ഞു. രാജസ്ഥാൻ സ്വദേശികളായ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ കോട്ടയിൽനിന്ന്‌ കൊച്ചിയിലേക്ക്_ മല്ലിയുമായി പോവുകയായിരുന്ന_ വാഹനമാണ്‌ അപകടത്തിൽപ്പെട്ടത്‌.  വ്യാഴം രാത്രി 12.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തിയിലിടിച്ചാണ്‌ മറിഞ്ഞത്‌. 
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ സവാളയുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു. ശനിയാഴ്‌ച രാത്രി നാളികേര ലോറി മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top