20 April Saturday

തുടരണം; തീരമറിഞ്ഞ നന്മകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

താനൂർ
കടലിന്റെ  മക്കളുടെ ദുരിതമകറ്റിയ എൽഡിഎഫ് സർക്കാരിന് പിന്തുണ തേടി തീരമുണർന്നു.‘കടലോളം നന്മയ്ക്കായി വരണം വീണ്ടും ഇടതുപക്ഷം’  മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന സംസ്ഥാന ജാഥ മലപ്പുറം ജില്ലയിൽ പര്യടനംനടത്തി.  ജില്ലാ അതിർത്തിയായ കാപ്പിരിക്കാട്  മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി സഖറിയ, ടി എം സിദ്ദീഖ്, പി കെ ഖലിമുദ്ദീൻ, കെ എ റഹീം എന്നിവർ ചേർന്ന് സ്വീകരിച്ചു.  മാട്ടുമ്മൽ, പുറത്തൂർ, പടിഞ്ഞാറേക്കര, കൂട്ടായി, ഉണ്യാൽ, താനൂർ, പൊന്നാനി ഹാർബർ എന്നിവിടങ്ങളിൽ സ്വീകരണംനൽകി. വിവിധ കേന്ദ്രങ്ങളിൽ  ജാഥാംഗങ്ങളായ കെ സി രാജീവ്, എച്ച് ബെയ്സിൻലാൽ, അഡ്വ. യു സൈനുദ്ദീൻ, അസുന്ത മോഹൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, സെക്രട്ടറി കെ എ റഹീം, സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, കെ പി എം കോയ, എം എ ഹമീദ്, പി പി ഷുക്കൂർ എന്നിവർ സംസാരിച്ചു. പരപ്പനങ്ങാടിയിൽ സമാപിച്ചു.  സമാപനസമ്മേളനം കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. മത്സ്യത്തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള കലാജാഥയും ജാഥയ്ക്കൊപ്പം പര്യടനം നടത്തുന്നുണ്ട്. ബുധനാഴ്‌ച കോഴിക്കോട്‌ ജില്ലയിലാണ്‌ പ്രയാണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top