25 April Thursday

പ്രതിരോധംതീർത്ത്‌ 
സമരസംഗമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

സിപിഐ എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ പി സുമതി ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെയാകെ അണിചേർത്ത്‌ സിപിഐ എം സമരസംഗമങ്ങൾ. രാജ്യത്തിന്‌ മാതൃകയായ കേരള വികസനത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന പ്രഖ്യാപനമായി  ലോക്കൽ കേന്ദ്രങ്ങളിലെ ധർണകൾ. 
 ചാലിയാറിൽ (ചാലിയാർ ലോക്കൽ കമ്മിറ്റി) ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനംചെയ്തു. പി ടി ഉമ്മർ അധ്യക്ഷനായി. കെ മോഹനൻ, സി സഹിൽ, യു ​ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
 ആലിങ്ങലിൽ (തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി)  പ്രദീപ് കുമ്പിടി ഉദ്ഘാടനംചെയ്തു. അഡ്വ. രാജേഷ് പുതുക്കാട്, കെ നാരായണൻ, പി മുനീർ, സി ഹരിദാസൻ എന്നിവർ സംസാരിച്ചു പി കുമാരൻ സ്വാഗതവും കെ പി ജംഷാദ് നന്ദിയും പറഞ്ഞു. 
വെട്ടം പരിയാപുരത്ത്  അനൂപ് കക്കോടി ഉദ്ഘാടനംചെയ്തു. കൊടക്കാട് ബഷീർ അധ്യക്ഷനായി. എൻ എസ് ബാബു സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു. വെള്ളച്ചാലിൽ (ഒഴൂർ ലോക്കൽ കമ്മിറ്റി)  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. അഷ്കർ കോറാട് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഇ അഫ്സൽ, ഏരിയാ സെക്രട്ടറി സമദ് താനാളൂർ എന്നിവർ സംസാരിച്ചു. കെ ടി എസ് ബാബു സ്വാഗതം പറഞ്ഞു. ചെമ്മാട്ട്‌ (തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി) ഏരിയാ സെക്രട്ടറി ഇ നരേന്ദ്രദേവ് ഉദ്ഘാടനംചെയ്തു. ഇ പി മനോജ്  അധ്യക്ഷനായി. കെ കെ ജയചന്ദ്രൻ സംസാരിച്ചു. കെ രാമദാസ് സ്വാഗതവും ഷാഫി മക്കാനിയകത്ത് നന്ദിയും പറഞ്ഞു. കുനിത്തലക്കടവിൽ (ചീക്കോട് ലോക്കൽ കമ്മിറ്റി)  ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ ഉദ്‌ഘാടനംചെയ്തു. കെ ഗിരീഷ് കുമാർ അധ്യക്ഷനായി. അഡ്വ. രഹ്‌ന സബീന, എൻ അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു. പി ശ്രീധരൻ സ്വാഗതവും പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
 ഹാജിയാർപള്ളിയിൽ (കോട്ടപ്പടി ലോക്കൽ കമ്മിറ്റി) ജില്ലാ സെക്രട്ടറിയറ്റംഗം കെ പി സുമതി ഉദ്ഘാടനംചെയ്തു. കെ പി ഫൈസൽ അധ്യക്ഷനായി. ടി ഷെബീർ, എം ടി ഷാജഹാൻ എന്നിവർ സംസാരിച്ചു. കെ അൻവർ സ്വാ​ഗതവും കെ പി ചന്ദ്രൻ നന്ദിയും പറഞ്ഞു.  
 കൊണ്ടോട്ടിയിൽ (കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി) ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്‌തു.  വി പി മുഹമ്മദ്കുട്ടി അധ്യക്ഷനായി. പി പി നാസർ മുഖ്യപ്രഭാഷണം നടത്തി. കമ്പത്ത് ഇബ്രാഹിം സ്വാഗതവും ഷാജു അവരക്കാട് നന്ദിയും പറഞ്ഞു. 
 കോഴിപറമ്പിൽ (വെള്ളില ലോക്കൽ കമ്മിറ്റി)  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ഉദ്ഘാടനംചെയ്തു. സി ടി ഷറഫുദ്ദീൻ അധ്യക്ഷനായി. ബൈജു മഠത്തിൽ, കുട്ടാനു, ജയരാജൻ എന്നിവർ സംസാരിച്ചു. 
പുലാമന്തോളിൽ ജില്ലാ കമ്മിറ്റി അംഗം സി ദിവാകരൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി സൗമ്യ അധ്യക്ഷയായി. മോഹനൻ പുളിക്കൽ സംസാരിച്ചു.  കെ പി മൊയ്തീൻകുട്ടി സ്വാഗതവും പി ഗോപാലൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top