18 April Thursday

ബാലസംഘം ‘ബിഗ് ബാങ് ’ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

ബാലസംഘം പഠന ക്യാമ്പിൽനിന്ന്

ഏലംകുളം
ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പഠനക്യാമ്പ് ബിഗ് ബാങ് ഏലംകുളത്ത് സമാപിച്ചു. 16 ഏരിയകളിൽനിന്ന് 200 പ്രവർത്തകർ പങ്കെടുത്തു. സമാപനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച  ചരിത്ര സംവാദ ശിൽപ്പശാലയിൽ ജില്ലാ പ്രസിഡന്റ് എ പി അഭിനവ് അധ്യക്ഷനായി.  ജെ രാധാകൃഷ്ണൻ ക്ലാസെടുത്തു. ഒ ശ്രീകാന്ത്, കെ മീനാറാണി എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി അയിഷ ഷഹ്മ ഭാവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
 റിപ്പബ്ലിക് ദിനംമുതൽ ഫെബ്രുവരി അഞ്ചുവരെ ജില്ലയിൽ 2000 ചരിത്ര സദസുകൾ സംഘടിപ്പിക്കും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ കുട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ യൂണിറ്റുകളിൽ പരിപാടി നടക്കും. ജില്ലാ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എൻ ആദിൽ നിർവഹിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top