17 July Thursday
ജില്ലാ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം

കൗമാരം ട്രാക്കിൽ

സ്വന്തം ലേഖകൻUpdated: Wednesday Nov 23, 2022

ആദ്യദിനം 26 ഫൈനൽ

മലപ്പുറം
പുതിയ വേഗവും ഉയരവും ദൂരവും തേടി കൗമാര പ്രതിഭകൾ ട്രാക്കിലേക്ക്‌. ജില്ലാ സ്‌കൂൾ കായികമേളക്ക്‌ ബുധൻ രാവിലെ 8.30ന്‌ കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിൽ തുടക്കമാകും. പകൽ മൂന്നിന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ മേള ഉദ്‌ഘാടനംചെയ്യും. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 3000 താരങ്ങൾ മാറ്റുരയ്‌ക്കും. ആദ്യദിനം 26 ഫൈനലുകൾ. 98 ഇനങ്ങളിലാണ്‌ മത്സരം. കടകശേരി ഐഡിയൽ സ്‌കൂളാണ്‌ നിലവിലെ ജേതാക്കൾ. ഫോട്ടോ ഫിനിഷിങ്‌ സംവിധാനമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. 
വേഗക്കാരെ ഇന്നറിയാം
വേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റർ മത്സരം ആദ്യദിനം നടക്കും. സബ്‌ ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്‌പുട്ട്‌, ലോങ്‌ജമ്പ്‌, പെൺകുട്ടികളുടെ ഹൈജമ്പ്‌, സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോ എന്നിവ രാവിലെ ഒമ്പതിന്‌ ആരംഭിക്കും. 100 മീറ്റർ ഫൈനൽ പകൽ 1.35നാണ്‌. 
രണ്ട്‌ വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന മീറ്റിൽ ട്രാക്കിലും ഫീൽഡിലും  മത്സരം തീപാറും. ജില്ലയിൽനിന്ന്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങൾ നേടുന്നവർക്ക്‌ സംസ്ഥാന മീറ്റിൽ പങ്കെടുക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top