19 April Friday

പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും 
നികുതി ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

 

തിരൂർ

ജില്ലയിലെ സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയ്ക്ക് നികുതി ഈടാക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് കേരള കോ-–-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാഥമിക സഹകരണ സംഘങ്ങളിൽ അധികം വരുന്ന തുക ജില്ലാ സഹകരണ ബാങ്കിലാണ് നിക്ഷേപിക്കേണ്ടത്.   ഇത്തരം നിക്ഷേപങ്ങൾക്ക് നൽകിയിരുന്ന പലിശയുടെ നിരക്ക്  ക്രമേണ കുറച്ചുവരികയാണ്. 2020 ഏപ്രിൽ മുതലുള്ള നിക്ഷേപത്തിന് അനുവദിച്ച പലിശയിൽനിന്ന് ആദായനികുതി ഈടാക്കുമെന്ന് അറിയിച്ചുകൊണ്ടാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്  ജില്ലയിലെ സഹകരണസംഘങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.  ഇത് ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെതന്നെ പ്രതികൂലമായി ബാധിക്കും. യോഗത്തിൽ പ്രസിഡന്റ്‌ എം കെ ശ്യാംകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ ബി ജയപ്രകാശ്, ജില്ലാ സെക്രട്ടറി കെ വി പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി മുഹമ്മദ് ഇഖ്ബാൽ, കെ പി ഹനീഫ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top