വേങ്ങര
കേരള മുസ്ലിം ജമാഅത്ത് വേങ്ങര സോൺ മീലാദ് റാലി നടത്തി. മാട്ടിൽ പള്ളി പരിസരത്തുനിന്നാരംഭിച്ച് ചേറൂർ റോഡ് ജങ്ഷനിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ എം ഇരിങ്ങല്ലൂർ, സെക്രട്ടറി എ അലിയാർ ഹാജി, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി ഇബ്രാഹീം ഊരകം, ടി ടി അഹ്മദ്കുട്ടി, കെ പി യൂസഫ് കുറ്റാളൂർ, സെക്രട്ടറി റഷീദ് ചാലില്‍കുണ്ട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..