ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ മേളയും നടത്തും
മലപ്പുറം
ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഭാഗമായി മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ഗൈനക്കോളജി, ശിശുരോഗം സർജറി, ഇഎൻടി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ പങ്കെടുക്കും. എല്ലാ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നഗരാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ മേള നടത്തും. ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള. ആദ്യഘട്ടത്തിൽ ജീവിതശൈലീരോഗ നിയന്ത്രണം ആസ്പദമാക്കിയാകും. സൗജന്യ ജീവിതശൈലീരോഗ നിർണയ സൗകര്യവും ചികിത്സയും മേളയിൽ ലഭ്യമാകും. ഈയാഴ്ച ചുങ്കത്തറ സിഎച്ച്‌സിയിലാണ് ഹെൽത്ത് മേള. അടുത്ത ഓരോ ശനിയാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട സിഎച്ച്‌സികളിൽ ക്യാമ്പുകൾ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..