മലപ്പുറം
ബന്ധുവീട്ടിലെത്തി കടലുണ്ടിപ്പുഴയിൽ കുളിക്കാൻപോയ വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് ആശുപത്രി കുന്നത്ത് മൂർഖൻ അബ്ദുള്ളകുട്ടിയുടെ മകൻ മുഹമ്മദ് ഷിഹാൻ (20)ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 3.30ന് ആനക്കയം പെരിമ്പലം പള്ളിപ്പടി കടവിലായിരുന്നു അപകടം. ഉമ്മ സൗദാബിയുടെ സഹോദരി അസ്മാബിയുടെ പള്ളിപ്പടിയിലെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഷിഹാൻ ഒഴുക്കിൽപ്പെട്ടു. ബന്ധുക്കളായ മൂന്ന് കുട്ടികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ വൈകിട്ട് നാലോടെ കടവിനുസമീപം 20 മീറ്റർ അകലെനിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളേജിലെ എന്‍ജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: റോഷൻ, ജെബിൻ ഫർഹാന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..