തിരൂർ
നിരവധി കേസുകളിൽ പ്രതിയായ മണൽ മാഫിയാ തലവൻ പൊലീസ് പിടിയിൽ. തിരുന്നാവായ കൊടക്കൽ സ്വദേശി പെരുമാൾ പറമ്പിൽ സൈനുദ്ദീനെ (43)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ, കുറ്റിപ്പുറം, കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയായ ഇയാളെ തിരൂർ പൊലീസ് ഗുണ്ടാ ലിസ്റ്റിലും ഉൾപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി മണൽകടത്തിന് നേരിട്ട് ഇറങ്ങാതെ സുഹൃത്തുക്കളുടെ പേരിൽ ലോറികൾ വാങ്ങി മണൽകടത്തിന് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞമാസം രജിസ്റ്റർചെയ്ത രണ്ട് മണൽക്കടത്ത് കേസിലാണ് തിരൂർ ഇന്‍സ്പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയായ മണൽകടത്ത് സംഘാംഗങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഗുണ്ടാ ആക്റ്റില്‍ നടപടിയെടുക്കുന്നുണ്ടെന്ന് തിരൂർ ഡിവൈഎസ്‌പി കെ എം ബിജു അറിയിച്ചു. എസ്ഐ ബി പ്രദീപ്കുമാർ, സീനിയർ സിപിഒ കെ ആർ രാജേഷ്, സിപിഒമാരായ അരുൺ, ധനീഷ് കുമാർ, ദിൽജിത്ത്, ബിനു എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..