മലപ്പുറം
ഡോട്ട് അക്കാദമിയിൽനിന്ന് പരിശീലനം നേടി കേന്ദ്ര സായുധസേനകളിൽ സെലക്ഷൻ ലഭിച്ച വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങും യാത്രയയപ്പും ശനിയാഴ്ച പകല്‍ 11ന് മലപ്പുറം ടൗൺ ഹാളിൽ നടക്കും. പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനംചെയ്യും. സ്റ്റാഫ് സെലക്ഷൻ കമീഷൻ 2023ൽ നടത്തിയ പരീക്ഷയിൽ അക്കാദമിയിലെ 22 പേർ ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി തുടങ്ങിയ കേന്ദ്ര സായുധ സേനകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡോട്ട് അക്കാദമി ഡയറക്ടർമാരായ ബിജു വില്ലോടി, ഷിജു ടി കുറുപ്പ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..