തിരൂർ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ തിരുന്നാവായയിൽ നൂറേക്കറിലധികം പുഞ്ചകൃഷി വെള്ളത്തിലായി. സൗത്ത് പല്ലാർ, കൊടക്കൽ ഭാഗത്തെ പുഞ്ച കൃഷിയാണ് വെള്ളക്കെട്ടിലായത്. നടീൽ സമയത്ത് കനാൽ വെള്ളം തുറന്ന് വിട്ടതിനാൽ കൃഷിനാശം സംഭവിച്ച് വീണ്ടും നടീൽ നടത്തേണ്ടിവന്നിരുന്നു.
കഴിഞ്ഞ പുഞ്ച സമയത്തും ഏക്കർ കണക്കിന് നെല്ലാണ് മഴ കാരണം കൊയ്തെടുക്കാനാവാതെ വെള്ളത്തിലായത്. തുടർച്ചയായി വരുന്ന വൻ നഷ്ടങ്ങളിൽ കർഷകർ പ്രതിസന്ധിയിലാണ്. നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..