16 April Tuesday

കെജിഒഎ ജില്ലാ സമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി ‘നിയോ ലിബറൽ നയങ്ങളും തൊഴിൽ മേഖലയും' സെമിനാറിൽ കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

മലപ്പുറം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. വുഡ് ബൈൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം ‘നിയോ ലിബറൽ നയങ്ങളും തൊഴിൽ മേഖലയും'  സെമിനാറിൽ കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തി. 
തൊഴിലിടങ്ങളിലെയും സാംസ്കാരിക രംഗത്തെയും എല്ലാ മേഖലകളിലും നവലിബറൽ നയങ്ങളുടെ ഭാഗമായി വർഗീയ -കുത്തക ശക്തികളുടെ കടന്നുകയറ്റം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറിയറ്റംഗം എ എസ് സുമ സംഘടനാ പ്രമേയം അവതരിപ്പിച്ചു. 
ചർച്ചയിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് വി  പ്രവീൺ (നിലമ്പൂർ), ഡോ. പി ജാവേദ് അനീസ് (തിരൂർ), എൻ സതീഷ് കുമാർ (പെരിന്തൽമണ്ണ), വി പി രതീഷ് (തിരൂരങ്ങാടി), പി ആർ ഷാൻ (മഞ്ചേരി), വി വി സീജ (പൊന്നാനി), എം സി മോഹനൻ (മലപ്പുറം) എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ ചെയർമാനും  എച്ച് പി അബ്ദുൽ മഹ്റൂഫ് കൺവീനറുമായി ജില്ലാ സാംസ്കാരിക വേദി പുനഃസംഘടിപ്പിച്ചു. 
വനിതാ കമ്മിറ്റി കൺവീനറായി എസ് സുനിതാ  വർമയെയും ജോയിന്റ് കൺവീനറായി വി വി സീജ യെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗവും പട്ടികജാതി വികസന വകുപ്പിൽ ജില്ലാ അസിസ്റ്റന്റ് ഓഫീസറുമായിരുന്ന ഇ ഗോപകുമാർ, ജില്ലാ കമ്മിറ്റി അംഗവും പൊന്നാനി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) മായ പി ജയരാജൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top