27 April Saturday

കൈപ്പിനിക്കടവ്, എളമരംകടവ് *പാലങ്ങൾ ഇന്ന്‌ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കൊണ്ടോട്ടി/എടക്കര
മലപ്പുറം-–- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരംകടവ് പാലം തിങ്കളാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. എളമരംകടവ് പാലത്തിനുസമീപം വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയാവും.
ചാലിയാറിനുകുറുകെ എളമരം കടവിൽ നിർമിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. 350 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലും നിർമിച്ച പാലത്തിന് 10 സ്പാനുകളാണുള്ളത്. ചാലിയാറിലെ പ്രളയ സാധ്യത മുന്നിൽകണ്ട് വിദഗ്ധ സംഘത്തിന്റെ നിർദേശാനുസരണം ഒരു മീറ്റർ ഉയരംകൂട്ടി പാലത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്. പാലംമുതൽ എടവണ്ണപ്പാറവരെയുള്ള 2.8 കിലോമീറ്റർ അപ്രോച്ച് റോഡും എളമരം ജങ്ഷൻമുതൽ വാലില്ലാപുഴവരെയുള്ള 1.8 കിലോമീറ്റർ റോഡും മറുഭാഗത്ത് പാലംമുതൽ മാവൂർവരെയുള്ള ഒരു കിലോമീറ്റർ അപ്രോച്ച് റോഡും പൂർത്തീകരിച്ചു.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ ചുങ്കത്തറ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട മുട്ടിക്കടവ് പാലം പുനർനിർമാണത്തിന്റെയും 2019ലെ പ്രളയത്തിൽ തകർന്ന കൈപ്പിനിക്കടവ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന്റെയും ഉദ്ഘാടനം  തിങ്കളാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൈപ്പിനിക്കടവ് പാലം പരിസരത്ത് പകൽ മൂന്നിന് നടക്കുന്ന പരിപാടിയിൽ പി വി അൻവർ എംഎൽഎ അധ്യക്ഷനാവും.  2019ൽ കവളപ്പാറ, പാതാർ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന വൻമരങ്ങളും കൂറ്റൻപാറകളും ഇടിച്ചാണ് കൈപ്പിനിക്കടവ് പാലം പൂർണമായും തകർന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top