28 March Thursday
ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥി

നോർവേയിൽ സെമിനാറിൽ പങ്കെടുക്കുന്ന *വിനോദിന്‌ മന്ത്രിയുടെ സ്‌നേഹോപഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

വിനോദിന് മന്ത്രി കെ രാധാകൃഷ്ണൻ സ്നേഹോപഹാരം കൈമാറുന്നു

എടക്കര 

നോർവേയിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്ന ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷക വിദ്യാർഥി മാഞ്ചീരി ആദിവാസി കോളനിയിലെ വിനോദിന് മന്ത്രി കെ രാധാകൃഷ്ണന്റെ സ്നേഹോപഹാരം. തിരുവനന്തപുരത്തെ ഓഫീസിലെത്തിയ വിനോദിന്‌ മന്ത്രി കെ രാധാകൃഷ്ണൻ സ്‌നേഹോപഹാരം കൈമാറി. 
നോർവേയിലെ ട്രോംസോ ആർട്രിച്ച് യൂണിവേഴ്സിറ്റിയിൽ 27 മുതൽ 31 വരെ നടക്കുന്ന അന്തർദേശീയ സെമിനാറിലാണ്‌ വിനോദ്‌ പങ്കെടുക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാർ വിനോദിന് ഒരുലക്ഷം അനുവദിച്ചിരുന്നു. നിലമ്പൂർ ഉൾവനത്തിലെ കരുളായി മാഞ്ചീരി ആദിവാസി കോളനിയിലെ ഗുഹയിലാണ്‌ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്സ്‌ റിസർച്ച് വിദ്യാർഥിയായ വിനോദിന്റെ താമസം.   
ചോലനായ്ക്കരിൽനിന്ന് ആദ്യമായി ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും പൂർത്തിയാക്കിയ വിനോദിന്‌ ചോലനായ്ക്കർ വിഭാഗത്തിൽനിന്ന് ആദ്യമായി രാജ്യത്തിന് പുറത്തുപോകുന്ന വ്യക്തിയെന്ന ഖ്യാതിയും സ്വന്തം. 26ന് കരിപ്പൂരിൽനിന്ന് ദോഹവഴി വിനോദ് നോർവേയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top