27 April Saturday

ആയിരം പട്ടികയിൽ *മലപ്പുറത്ത്‌ 108 കുളം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
മലപ്പുറം
സംസ്ഥാന സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെട്ട 1000 കുളങ്ങളുടെ നിർമാണ -പുനരുദ്ധാരണ പട്ടികയിൽ ജില്ലയിൽ 108 കുളം. നിലമ്പൂർ ബ്ലോക്കിലാണ്‌ കൂടുതൽ–- 22 എണ്ണം. തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന 2000 കുളങ്ങളുടെ ആദ്യ ഘട്ടമായി പൂർത്തീകരിച്ച 1000 എണ്ണത്തിന്റെ ഉദ്ഘാടനം ലോക ജലദിനമായ ബുധനാഴ്‌ച മന്ത്രി എം ബി രാജേഷ്‌ നിർവഹിച്ചു.  
അരീക്കോട്‌ ബ്ലോക്ക്‌ ഏഴ്, കാളികാവ്‌–- ഒമ്പത്, കൊണ്ടോട്ടി എട്ട്, കുറ്റിപ്പുറം–- മൂന്ന്, മലപ്പുറം –-രണ്ട്, മങ്കട–- അഞ്ച്, പെരിന്തൽമണ്ണ–- 11, പെരുമ്പടപ്പ്‌–- ഏഴ്, പൊന്നാനി–- നാല്, താനൂർ–- ആറ്, തിരൂരങ്ങാടി–- നാല്, തിരൂർ–- ആറ്, വേങ്ങര–- ഏഴ്, വണ്ടൂർ–- ഏഴ് എന്നിങ്ങനെയാണ്‌ മറ്റു ബ്ലോക്കുകളിൽ. നിലമ്പൂർ ബ്ലോക്കിലെ മൂത്തേടം പഞ്ചായത്തിൽമാത്രം 13 കുളങ്ങളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top