16 September Tuesday

ലോകകപ്പിന്റെ കുഞ്ഞൻ മാതൃക തീർത്ത് നാലാം ക്ലാസുകാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ലോകകപ്പിന്റെ കുഞ്ഞൻ 
മാതൃകയുമായി ഷാബിൻ ഹുസൈൻ

വണ്ടൂർ

ക്രയോൺ പെൻസിലിൽ ലോകകപ്പിന്റെ കുഞ്ഞൻ മാതൃക തീർത്ത്‌ നാലാംക്ലാസ്‌ വിദ്യാർഥി. ചെട്ടിയാറമ്മൽ ആലിക്കാപറമ്പിൽ അബി ഷെരീഫിന്റെയും- സെറീനയുടെയും മകനും വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥിയുമായ ഷാബിൻ ഹുസൈനാണ്‌ ലോകകപ്പിന്റെ കുഞ്ഞൻ മാതൃക തീർത്തത്‌.
കത്രിക, മൊട്ടുസൂചി എന്നിവ ഉപയോഗിച്ചാണ് ക്രയോൺ പെൻസിലിൽ 2.3 സെന്റീമീറ്റർ നീളത്തിൽ ലോകകപ്പ്‌  മാതൃക തീർത്തത്. ഷാബിൻ ഹുസൈന്റെ ബാപ്പയും കുവൈത്തിൽ ആർടിസ്റ്റുമായ അബി ഷെരീഫ്‌ വർഷങ്ങൾക്കുമുമ്പ് എഴടി ഉയരത്തിൽ റോഡരികിൽ കോൺക്രീറ്റിൽ ലോകകപ്പ്‌ മാതൃക നിർമിച്ചിരുന്നു. 
ചിത്രകാരനും ഫുട്ബോൾ പ്രേമിയുമായ ഷാബിൻ മൂന്ന്‌ മണിക്കൂറിനുള്ളിലാണ്‌ കപ്പിന്റെ പെയിന്റിങ് അടക്കം പൂർത്തിയാക്കിയത്‌. കുഞ്ഞൻ ലോകപ്പിന്റെ ചിത്രം അബി ഷെരീഫ്‌ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വേനലവധിക്കാലത്ത് പ്രിയപ്പെട്ട താരം മെസിയുടെ രൂപം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഷാബിൻ ഹുസൈൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top