25 April Thursday

എയർ ഇന്ത്യ സർവീസ് വെട്ടിക്കുറയ്‌ക്കൽ: സിപിഐ എം പ്രതിഷേധിച്ചു

സ്വന്തം ലേഖകൻUpdated: Thursday Mar 23, 2023

എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി കൊണ്ടോട്ടിയിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി 
ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
സർവീസുകൾ അടിക്കടി വെട്ടിക്കുറച്ച് പ്രവാസികളെ ദുരിതത്തിലാക്കുന്ന എയർ ഇന്ത്യയുടെ നടപടിക്കെതിരെ സിപിഐ എം  ധർണ നടത്തി.  കൊണ്ടോട്ടി ഏരിയാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു.
യുഎഇ സെക്ടറിൽനിന്ന് കേരളത്തിലേക്കുള്ള 14 സർവീസ് വെട്ടിക്കുറച്ച എയർഇന്ത്യ തീരുമാനം പിൻവലിക്കണമെന്ന് ധർണ ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർവീസുകളാണ് എയർ ഇന്ത്യ നിർത്തലാക്കിയത്. കേരളത്തിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ ജില്ലയിൽനിന്നുള്ള എംപിമാർ തയ്യാറാകണമെന്നും മാർച്ചിൽ ആവശ്യമുയർന്നു.  
കൊണ്ടോട്ടി ബസ്‌ സ്റ്റാന്‍ഡ്  പരിസരത്ത് നടന്ന ധർണയിൽ സിപിഐ എം കൊണ്ടോട്ടി എരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ പി സുമതി, ശിഹാബ് കോട്ട എന്നിവർ സംസാരിച്ചു. കമ്പത്ത് ഇബ്രാഹീം സ്വാഗതവും എം ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top