18 December Thursday

കോവിഡ് വ്യാപനം നേരിടാന്‍ മുന്നൊരുക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

മഞ്ചേരി

കോവിഡ് വ്യാപനം നേരിടാൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുന്നൊരുക്കം. നേരത്തെ കോവിഡ് പ്രതിരോധത്തിനായി സജ്ജമാക്കിയ 12–--ാം വാർഡ് ഐസൊലേഷൻ വാർഡാക്കി. 12 കിടക്കകളാണ് വാർഡിലുള്ളത്. വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ മെഡിസിൻ വിഭാഗം അസോ. പ്രൊഫ. ഡോ. നിഖിൽ വിനോദ് നോഡൽ ഓഫീസറായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങളും സജ്ജമാക്കാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ജില്ലയിലെ മറ്റ് ആശുപത്രികളിലും ശിശുരോഗ തീവ്രപരിചരണ സംവിധാനം ഉറപ്പാക്കും. മുന്നൊരുക്കത്തിന്റെ ഭാഗമായി വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്നു. പരിചരിക്കുന്നവർക്ക് ആവശ്യമായ പ്രത്യേക മാസ്‌കുകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. 
നിലവിൽ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആവശ്യമായ പരിശോധനാ കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ നേരത്തെതന്നെ കെഎംഎസ്‌സിഎല്ലിന് നിർദേശം നൽകിയിട്ടുണ്ട്‌. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകളും ഉപയോഗപ്പെടുത്തും.  ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top