20 April Saturday

കവർ നമ്പർ ലഭിക്കാത്തവർ ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കരിപ്പൂർ 

ഹജ്ജ് 2023ന് ഓൺലെൻ അപേക്ഷ സമർപ്പിച്ചവരിൽ സ്വീകാര്യമായ എല്ലാ അപേക്ഷകർക്കും കവർ നമ്പറുകൾ നൽകിയതായി ഹജ്ജ്‌ കമ്മിറ്റി അറിയിച്ചു. കവർ നമ്പർ ലഭിക്കാത്തവർ 24ന് വൈകിട്ട്‌  അഞ്ചിനുമുമ്പ്‌ ഹജ്ജ് അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിനു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
മുഖ്യ അപേക്ഷകന്റെ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽനിന്ന്‌ ഓരോ അപേക്ഷകരുടെയും യൂസർ ഐഡി ഉപയോഗിച്ചും പാസ്‌പോർട്ട് നമ്പർ എൻട്രി ചെയ്തും കവർ നമ്പർ ലഭിക്കുന്നതാണ്.
കവർ നമ്പറിനുമുമ്പിൽ 70 വയസ്സ് വിഭാഗത്തിന് കെഎൽആർ  എന്നും വിത്തൗട്ട് മെഹ്‌റം വിഭാഗത്തിന് വി എം കെഎൽഎഫ് എന്നും ജനറൽ വിഭാഗത്തിന് കെഎൽഎഫ് എന്ന കോഡുമാണുണ്ടാകുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top