23 April Tuesday
ബാലസംഘം ജില്ലാ പഠന ക്യാമ്പ്‌

‘ബിഗ് ബാങ്’ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
 
ഏലംകുളം
ബാലസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ സ്വയംപഠന ക്യാമ്പ്  ബിഗ്ബാങ്   ഇ എം എസ് സമുച്ചയത്തിൽ തുടങ്ങി. മൂന്നുദിവസത്തെ ക്യാമ്പ്‌ സംസ്ഥാന പ്രസിഡന്റ്‌  ബി അനൂജ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി എൻ ആദിൽ  ‘സംഘടനയും സമീപനവും’ വിഷയം അവതരിപ്പിച്ചു. സ്കൂൾ മേളകളിൽ സമ്മാനാർഹരായ  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആദിയ സിലിയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗായത്രി ഓളക്കൽ, ഹൃദ്യ ഹസീൻ, അയിഷ നിഹ്മ  എന്നിവർക്ക് ഉപഹാരം ൽകി. 
ജില്ലാ പ്രസിഡന്റ്‌ എ പി അഭിനവ് അധ്യക്ഷനായി. കൺവീനർ പി സതീശൻ ക്യാമ്പ് വിശദീകരണം നടത്തി.  ഇ രാജേഷ്, പി ഗോവിന്ദപ്രസാദ് എന്നിവർ സംസാരിച്ചു. അയിഷ ഷഹ്‌മ സ്വാഗതവും സിമി മറിയം നന്ദിയും പറഞ്ഞു. ഫീൽ യുവർ സെൽഫ്, പ്രോബ് യുവർ സെൽഫ്, നോ യുവർ സെൽഫ് എന്നീ മൂന്ന് സെഷനുകളിലായി ശാസ്ത്രം, ഭാഷാ - സാഹിത്യം, ആശയവിനിമയം എന്നീ മേഖലകളിലെ പഠനപ്രവർത്തനം നടന്നു. എ ശ്രീധരൻ, കെ പ്രസീത, ജയപ്രകാശ് കീഴാറ്റൂർ, ജെ രാധാകൃഷ്ണൻ, എ എം അനീഷ് എന്നിവർ നയിച്ചു. 
നവമാധ്യമരംഗത്തെ സെഷനിൽ ഗോകുൽ ഏലംകുളം, ബാസിം കടവത്ത് എന്നിവർ ക്ലാസെടുത്തു. കെ മുസമ്മിൽ, ഗോപി കുറ്റൂർ എന്നിവർ മത്സരം നിയന്ത്രിച്ചു. 16 ഏരിയകളിലെ  200  പ്രവർത്തകരാണ് ഏലംകുളത്ത് നടക്കുന്ന ത്രിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top