25 April Thursday

കാട്ടുപന്നി കിണറ്റിൽ; വനപാലകരെത്തി വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തേഞ്ഞിപ്പലം 
ചെനക്കലങ്ങാടി ചമ്മല്‍ പാടശേഖരത്തെ കൃഷിനശിപ്പിച്ചിരുന്ന കാട്ടുപന്നി  കിണറ്റിൽ വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിയെ വെടിവച്ചുകൊന്നു. തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളെ അതിരായ ചെമ്മല്‍ പാടശേഖരത്ത് മൂന്നു വര്‍ഷമായി കര്‍ഷകരെ കുഴക്കുന്ന   കാട്ടുപന്നിയാണ് ഒടുവില്‍ പിടിയിലായത്. രാവിലെ വയലിനോട് ചേര്‍ന്ന പറമ്പിലൂടെ ഓടിയ കാട്ടുപന്നി അബദ്ധത്തില്‍ കര്‍ഷകര്‍ കാണ്‍കെ വീഴുകയായിരുന്നു. വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ ഉദ്യോഗസ്ഥര്‍ എത്തി.  പന്നിയെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top