29 March Friday

കഞ്ചാവുമായി 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 

കൊല്ലങ്കോട്    
വിൽപ്പനയ്‌ക്ക് കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ്‌ ചെയ്തു. മലപ്പുറം, കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (48), പുതുനഗരം സ്വദേശി ഷംസുദ്ദീൻ (46) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി കൊല്ലങ്കോട് ബസ് സ്റ്റാൻഡ് റോഡിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും കൊല്ലങ്കോട് പൊലീസും ചേർന്ന്‌ നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികളെ കഞ്ചാവുമായി അറസ്‌റ്റ്‌ ചെയ്‌തത്‌. പിടിച്ചെടുത്ത കഞ്ചാവിന് മൂന്നു ലക്ഷം വില വരും. പ്രതികൾ ഇരുവരും നേരത്തേ സമാന കേസിൽ പിടിക്കപ്പെട്ടവരാണ്. അബ്ദുൾ കരീമിന് പാലക്കാട് സൗത്ത്, നോർത്ത് , കൊഴിഞ്ഞാമ്പാറ, മലപ്പുറം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഷംസുദ്ദീന് പുതുനഗരം പൊലീസ് സ്റ്റേഷനിൽ കഞ്ചാവു കേസുണ്ട്.  ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശത്തെത്തുടർന്ന് പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്‌പി സി ഡി ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കൊല്ലങ്കോട് സബ് ഇൻസ്പക്ടർ കെ ഷാഹുൽ, ഗ്രേഡ് എസ്ഐ എസ് ഉണ്ണി മുഹമ്മദ്, എസ്‌സിപിഒ മോഹൻദാസ്, സിപിഒമാരായ ജിജോ, ലൈജു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽകുമാർ, കെ അഹമ്മദ് കബീർ, ആർ രാജീദ്, എസ് സമീർ എന്നിവരാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top