24 April Wednesday

ഗംഭീരം 
വെറ്റില വിഭവങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

പൊറൂർ സ്കൂളിൽ വെറ്റിലകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയപ്പോള്‍

തിരൂർ
വെറ്റിലകൊണ്ട് ബിരിയാണിയുള്‍പ്പെടെയുള്ള ഭക്ഷ്യവിഭവങ്ങളുണ്ടാക്കി പൊറൂർ എഎൽപിഎസ് വിദ്യാർഥികൾ. സ്കൂൾ നഴ്സറിയിൽ കുട്ടികൾ സ്വന്തമായി ഉൽപ്പാദിപ്പിച്ച വെറ്റില തൈ വിതരണംചെയ്ത്  "പുനർജനി’  ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കും തുടക്കമായി. മലയാള സർവകലാശാല വിസി അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്തു. കെ വി ടി ‌ സമദ്  അധ്യക്ഷനായി. തിരൂർ ജില്ലാ വിദ്യാഭാസ ഓഫീസർ കെ പി രമേശ്‌ കുമാർ  മുഖ്യാതിഥിയായി. ജില്ലാ ജൈവ വൈവിധ്യ കോ–-ഓർഡിനേറ്റർ  ഹൈദ്രസ് കുട്ടി ക്ലാസെടുത്തു. തുടർന്ന് സ്കൂളിലെ ജൈവ വൈവിധ്യ ലൈബ്രറി ഉദ്‌ഘാടനവും നിർവഹിച്ചു. തിരൂർ എഇഒ ഇൻ ചാർജ് വി സൈനുദ്ദീൻ  "പുനർജനി’ ഡിജിറ്റൽ പതിപ്പ് പ്രകാശിപ്പിച്ചു. വിപിന രവി, മുഹമ്മദ്‌ അഷ്‌റഫ്‌,  ആഫിയ, കെ എം നൗഫൽ, വി ഹർഷ, ജൗഹറ എന്നിവർ സംസാരിച്ചു. 
കോ–-ഓർഡിനേറ്റർ സോഫിയ  പദ്ധതി വിശദീകരിച്ചു. തുടർന്ന്  വെറ്റിലകൊണ്ടുണ്ടാക്കിയ ബിരിയാണി, പായസം, കേക്ക് തുടങ്ങി അമ്പതോളം ഭക്ഷ്യവിഭവ പ്രദർശനവും  വെറ്റില പാനീയ വിതരണവും നടന്നു. ജൈവ വൈവിധ്യ ക്ലബ്  നേതൃത്വത്തിലാണ് പുനർജനി പദ്ധതി നടപ്പിലാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top