27 April Saturday

കളിക്കളത്തിൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

എംഎസ്-പി ഡെപ്യൂട്ടി കമാന്‍ഡന്റായി വിരമിക്കുന്ന എ സക്കീറിന് ആദരമര്‍പിച്ച് കോട്ടപ്പടിയില്‍ നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍നിന്ന്

മലപ്പുറം
37 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എംഎസ്‌പി ഡെപ്യൂട്ടി കമാൻഡന്റും മുൻ കേരള പൊലീസ് ഫുട്‌ബോൾ താരവുമായ എ സക്കീറിനുള്ള യാത്രയയപ്പിന്റെ ഭാഗമായി സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. കേരള പൊലീസ്‌ വെറ്ററൻസും  മലപ്പുറം വെറ്ററൻസും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ കേരള പൊലീസിനെ മലപ്പുറം വെറ്ററൻസ് ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് തോൽപ്പിച്ചു.
എ സക്കീർ ക്യാപ്റ്റനും മുൻ ദേശീയ താരങ്ങളായ ഹബീബ്‌ റഹ്‌മാൻ, റോയ്‌ റോജസ്‌, മോഹൻദാസ്‌, രാജേഷ്‌, എം റഷീദ്‌ എന്നിവർ ഉൾപ്പെട്ടതായിരുന്നു പൊലീസ്‌ ടീം. സെയ്‌താലി മാഷ്‌, യാസർ അറഫാത്ത്‌, മൻസൂർ മാഷ്‌, മുജീബ്‌, അൻവർ, ലത്തീഫ്‌ മലപ്പുറം എന്നിവരുൾപ്പെട്ടതായിരുന്നു മലബാർ വെറ്ററൻസ്‌ ടീം. പൊലീസ്‌ ടീമിനുവേണ്ടി റോയ്‌ റോജസും മലബാർ വെറ്ററൻസിനുവേണ്ടി സെയ്‌താലി മാഷും മെഹബൂബും ഗോളടിച്ചു.
മലപ്പുറം വെറ്ററൻസ്‌ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച  യാത്രയയപ്പ്‌ സമ്മേളനം എഡിഎം മെഹറലി ഉദ്‌ഘാടനംചെയ്‌തു. സൂപ്പർ അഷറഫ്‌ അധ്യക്ഷനായി. ചടങ്ങിൽ അന്തർ സർവകലാശാലാ ചാമ്പ്യന്മാരായ കലിക്കറ്റ് സർവകലാശാലയുടെ ജില്ലയിലെ താരങ്ങളെ ആദരിച്ചു. യു അബ്ദുൽ കരീം, സുരേന്ദ്രൻ മങ്കട, എം ആർ സി മുഹമ്മദലി, ഹബീബ് റഹ്മാൻ, നാസർ അരീക്കോട്, കെ നയീം, അബുട്ടി, സുരേഷ് തിരുവാലി, കുഞ്ഞിക്ക പട്ടർകടവൻ, റശീദ് നിലമ്പൂർ, സമദ് പറച്ചിക്കോട്ടിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top