29 March Friday

കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
മലപ്പുറം
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണം. അവശ്യ സർവീസുകൾ പ്രവർത്തിക്കും. നിയന്ത്രണ ലംഘനം കണ്ടെത്താൻ പൊലീസ് പരിശോധനയുണ്ടാകും. 
ദീർഘദൂരയാത്രികർ യാത്രാരേഖകൾ കാട്ടിയാൽ മതി. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ റെസ്റ്റോറന്റുകൾക്കും ബേക്കറികൾക്കും പാഴ്‌സൽ നൽകാനായി തുറക്കാം. പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, ഇറച്ചി കടകൾ തുറക്കും. ഞായറാഴ്‌ച പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിൽ ജോലിക്കുപോകുന്നവർക്ക്‌ തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം. 
പരിശോധന 
ശക്തമാക്കും
അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത്‌ കണ്ടെത്താൻ ജില്ലാ അതിർത്തികളിലും പ്രധാന നഗരങ്ങളിലും പൊലീസ്‌ പരിശാധന ശക്തമാക്കും. അനുമതിയില്ലാത്ത യാത്രകൾ ഒഴിവാക്കണം. നിയമലംഘനത്തിന്‌ നടപടിയെടുക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്ത്‌ദാസ്‌ പറഞ്ഞു.
 

2431 പേര്‍ക്ക് 
കോവിഡ്‌

മലപ്പുറം
ജില്ലയിൽ ശനിയാഴ്ച 2431 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. ആകെ 8287 സാമ്പിളുകളാണ് പരിശോധിച്ചത്. 2344 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം.  ഉറവിടം അറിയാത്ത 72 കേസുകളുണ്ട്‌. 
 

വാക്സിനേഷൻ 
60 ലക്ഷം കടന്നു

മലപ്പുറം
ജില്ലയിൽ ഇതുവരെ 60,62,764 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ  വിതരണംചെയ്തു. 33,42,575 പേർക്ക്  ഒന്നാം ഡോസും 27,00,761 പേർക്ക് രണ്ടാം ഡോസും 19,428 പേർക്ക് കരുതൽ ഡോസ് വാക്സിനുമാണ് നൽകിയത്. 15 വയസ്സിന്‌ മുകളിൽ പ്രായമുള്ള 33,42,575 പേർക്ക് ഒന്നാം ഡോസും 27,00,761 പേർക്ക് രണ്ടാം ഡോസും 19,428 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി.
 

പൊതുപരിപാടികൾ മാറ്റി

മലപ്പുറം
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ജില്ലാ സെക്രട്ടറിയുടെ ഒരാഴ്‌ചത്തെ പൊതുപരിപാടികൾ മാറ്റിവച്ചതായി ജില്ലാ കമ്മിറ്റി ഓഫീസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top