26 April Friday

മാപ്പിളകലാ അക്കാദമി വൈദ്യർ പുരസ്കാരം 
കാഥിക റംല ബീഗത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

റംല ബീഗം

കൊണ്ടോട്ടി 
മാപ്പിള കലാ അക്കാദമി വൈദ്യർ പുരസ്‌കാരം കാഥിക എം റംല ബീഗത്തിന്‌.
മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾക്ക്‌ മൂന്നു വർഷത്തിലൊരിക്കലാണ്‌  പുരസ്‌കാരം നൽകുന്നത്‌.  പിന്നണി ഗായകൻ വി ടി മുരളി ചെയർമാനും ഡോ. എം എൻ കാരശ്ശേരി, ആലങ്കോട്‌ ലീലാകൃഷ്‌ണൻ എന്നിവർ അംഗങ്ങളുമായ ജഡ്‌ജിങ്‌ കമ്മിറ്റിയാണ്‌ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്‌.
 50,000 രൂപയും പ്രശസ്‌തിപത്രവും ഉപഹാരവും അടങ്ങുന്ന പുരസ്‌കാരം വൈദ്യർ മഹോത്സവത്തിന്റെ സമാപന വേദിയിൽ മന്ത്രി സജി ചെറിയാൻ സമ്മാനിക്കുമെന്ന്‌  അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണിയും സെക്രട്ടറി റസാഖ് പയബോട്ടും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദറലി, അംഗങ്ങളായ കെ എ ജബ്ബാർ, ജയഭാരതി, പാറപ്പുറം അബ്ദു റഹ്മാൻ എന്ന ഇണ്ണി എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top