20 April Saturday

പ്രിയ സൗദീ ക്ഷമിക്കണം; ഹൃദയത്തിൽ നീലക്കിളികളാണ്‌

സ്വന്തം ലേഖകൻUpdated: Tuesday Nov 22, 2022

അർജന്റീനിയൻ ആരാധകർ

മലപ്പുറം> ചൊവ്വാഴ്‌ച പകൽ 3.30ന്‌ ലൂസെയിൽ സ്‌റ്റേഡിയത്തിൽ നീലപ്പട ഇറങ്ങുന്നു. ആരാധകരും വിമർശകരും ഒരുപോലെ കാത്തിരിക്കുന്ന ദിനം. ലാറ്റിനമേരിക്കൻ കിരീടം ചൂടിയെത്തിയ മെസിപ്പടയ്‌ക്ക്‌ ഖത്തർ ലോകകപ്പിലെ ആദ്യ എതിരാളി സൗദി അറേബ്യയാണ്‌. ജില്ലയിൽ ഹൃദയംകൊണ്ട്‌ അർജന്റീനയെ നെഞ്ചേറ്റിയവർക്ക്‌ ഉള്ളിലിത്തിരി വിഷമം. ഒരുവശത്ത്‌ അന്നംതരുന്ന നാട്‌, മറുഭാഗത്ത്‌ ഹൃദയംകവർന്ന രാജ്യം. എങ്കിലും കാൽപ്പന്തിന്റെ കാര്യത്തിൽ മറിച്ചൊരു ചിന്തയില്ല.
 
ചൊവ്വാഴ്‌ച വൈകിട്ട്‌ മിശിഹായുടെ പൊൻകാലുകൾ ഖത്തറിലെ പുൽമൈതാനത്തിൽ കവിതയെഴുതുമെന്ന്‌ ആരാധകർ ഉറപ്പിക്കുന്നു. ആ നിമിഷം അവരുടെ ഇടനെഞ്ചിൽ തുടിതാളം മുറുകും.
 
യുഎഇയെ പ്രദർശനമത്സരത്തിൽ 5–-0ന്‌ തോൽപ്പിച്ച ആത്മവിശ്വാസം അർജന്റീനയ്‌ക്ക്‌ മാത്രമല്ല ആരാധകർക്കുമുണ്ട്‌. അർജന്റീയുടെ അരങ്ങേറ്റം കഴിഞ്ഞ്‌ ഒരുദിവസംകൂടിയുണ്ട്‌ ബ്രസീലിന്‌ കളത്തിലിറങ്ങാൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top