29 March Friday
പുറത്തൂർ തോണിയപകടം

കുടുംബങ്ങൾക്ക്‌ പരമാവധി സഹായം നൽകണം: സിപിഐ എം

പുറത്തൂർ തോണിയപകടംUpdated: Tuesday Nov 22, 2022
മലപ്പുറം
പുറത്തുരിൽ തോണി മറിഞ്ഞ്‌ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ സർക്കാർ പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ അയച്ച നിവേദനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാമ്പത്തികമായി ഏറെ പ്രയാസമുള്ള കുടുംബമാണ്‌ ഇവരുടേത്‌. 
പുറത്തൂർ പുതുപ്പള്ളി സ്വദേശികളായ കെ പി അബൂബക്കർ, ഇ പി സലാം, റുഖിയ, സൈനബ എന്നിവരാണ്‌ ഭാരതപ്പുഴയിൽ കക്കവാരാൻ പോയി തിരിച്ചുവരുന്നതിനിടെ കഴിഞ്ഞദിവസം അപകടത്തിൽ മരിച്ചത്‌. രണ്ടുപേർ രക്ഷപ്പെട്ടു. ഇവരുടെ വരുമാനത്തെ മാത്രം ആശ്രയിച്ചുകഴിയുന്നതാണ്‌ കുടുംബങ്ങൾ. അതിനാൽ പരമാവധി സഹായമുണ്ടാകേണ്ടത്‌ അനിവാര്യമാണ്‌–- സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌  കത്തിൽ ചൂണ്ടിക്കാട്ടി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top