17 April Wednesday

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

കലിക്കറ്റ് സർവകലാശാലയുടെ കായിക പുരസ്‌കാരദാനച്ചടങ്ങ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം
കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള  കലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കരസ്ഥമാക്കി. തൃശൂര്‍ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. 
2021- –-22 അധ്യയന വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കോളേജുകളെ തെരഞ്ഞെടുത്തത്. 747 പോയിന്റോടെയാണ് ക്രൈസ്റ്റ് കോളേജ് ഓവറോൾ കിരീടം നേടിയത്‌. സെന്റ്‌  തോമസ് കോളേജിന്‌ 621 പോയിന്റും ഫറൂഖ് കോളേജിന്‌ 602 പോയിന്റുമാണുള്ളത്‌. 
പുരുഷ വിഭാഗത്തില്‍ തൃശൂർ സെന്റ് തോമസ് കോളേജ് 462 പോയിന്റ്‌ നേടി ഒന്നാമതെത്തി. 346 പോയിന്റോടെ ഇരിങ്ങാലക്കുട  ക്രൈസ്റ്റ് കോളേജാണ് തൊട്ടുപിറകിൽ. ഫാറൂഖ് കോളേജ് 334 പോയിന്റ്‌ നേടി മൂന്നാമതെത്തി.
വനിതാ വിഭാഗത്തില്‍ തൃശൂര്‍ വിമല കോളേജ് 406 പോയിന്റ്‌ നേടി ഒന്നാമതെത്തിയപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് 359 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് 284 പോയിന്റ്‌ നേടി. സർവകലാശാലയിൽ നടന്ന സ്പോര്‍ട്സ് കോൺവൊക്കേഷനിൽ കോളേജുകള്‍ക്ക് 75000, 50000, 25000 രൂപ ക്രമത്തിൽ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.  
അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ വിജയികളായി 321 താരങ്ങള്‍ക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.  10000, 9000, 5000 രൂപ ക്രമത്തിലാണ് കായിക താരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയത് .  
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, സിന്‍ഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ  തോമസ്, ഡോ. കെ പി വിനോദ് കുമാര്‍, ഡോ. പി റഷീദ്‌ അഹമ്മദ്‌, കായിക വകുപ്പ് മേധാവി ഡോ. വി പി  സക്കീര്‍ ഹുസൈന്‍,  ഡയറക്ടര്‍ ഡോ. കെ പി മനോജ്,  ഡോ. ഹരിദയാല്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top