എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള ജാഥ 19ന് കാസർകോടുനിന്നാണ്
പര്യടനം തുടങ്ങിയത്
മഞ്ചേരി
എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള സംസ്ഥാന വാഹന ജാഥയ്‌ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. തപാൽ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ അനുവദിക്കുക, അംഗീകാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന കൺവീനർ പി കെ മുരളീധരൻ നയിക്കുന്ന ജാഥയ്‌ക്ക് മഞ്ചേരി, തിരൂർ എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. 19ന് കാസർകോടുനിന്നാണ് ജാഥ പര്യടനം തുടങ്ങിയത്.
തിരൂർ സെൻട്രൽ ജങ്‌ഷനിലെ സ്വീകരണ യോഗത്തിൽ സിഐടിയു ഏരിയാ സെക്രട്ടറി കെ വി പ്രസാദ് അധ്യക്ഷനായി. എം കെ സനൂപ് സ്വാഗതവും ആർ ശ്രീകല നന്ദിയും പറഞ്ഞു. മഞ്ചേരിയിൽ അഡ്വ. കെ ഫിറോസ് ബാബു അധ്യക്ഷനായി.
ടി രാജേഷ് സ്വാഗതവും ഇ കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി കെ മുരളീധരൻ, പി ശിവദാസ്, കെ കെ ജഗദമ്മ, ജെയിംസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..