09 December Saturday

വാണിജ്യ–വ്യാപാര തൊഴിലാളികളെ സമരസജ്ജരാക്കി ജാഥാ പര്യടനം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) ജാഥയ്‌ക്ക്‌ 
 മലപ്പുറത്ത്‌ നൽകിയ സ്വീകരണം

മലപ്പുറം
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭ ജാഥയ്‌ക്ക്‌ ജില്ലയിൽ ഉജ്വല വരവേൽപ്പ്. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്‌ എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി നയിക്കുന്ന ജാഥയ്‌ക്ക്‌ തിരൂരിലും മലപ്പുറത്തുമാണ്‌ സ്വീകരണം നൽകിയത്‌. തുടർന്ന്‌ പാലക്കാട്‌ ജില്ലയിലേക്ക്‌ കടന്നു. 30ന് രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർഥമാണ്‌ ജാഥ. 
ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, ഷോപ്പ് മേഖലയിൽ ഇഎസ്ഐ, പിഎഫ് എന്നിവ നടപ്പാക്കുക, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്ന ഷോപ്പ് തൊഴിലാളികളെ സംരക്ഷിക്കുക, ഷോപ്പ് തൊഴിലാളികളുടെ മിനിമം വേതനം പരിഷ്കരിക്കുക, ഇരിപ്പിടാവകാശവും ക്ഷേമനിധിയും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്ഭവൻ മാർച്ച്.
തിരൂർ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത് സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കൂട്ടായി ബഷീർ, വി പി സോമസുന്ദരൻ, കെ വി പ്രസാദ് എന്നിവർ ചേർന്ന്‌ ജാഥയെ വരവേറ്റു.   യോഗത്തിൽ അഡ്വ. പി ഹംസക്കുട്ടി അധ്യക്ഷനായി. അഡ്വ. എസ് ഗിരീഷ് സ്വാഗതം പറഞ്ഞു. 
മലപ്പുറത്ത് സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ, ജനറൽ സെക്രട്ടറി വി പി സക്കറിയ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ അബ്ദുള്ള നവാസ്‌, എ കെ വേലായുധൻ, ടി കബീർ, കെ പി ഫൈസൽ, ഒ സഹദേവൻ എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. യോഗത്തിൽ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി  എം പി സലീം അധ്യക്ഷനായി. സിഐടിയു ജില്ലാ ട്രഷറർ ഇ എൻ ജിതേന്ദ്രൻ സ്വാഗതം പറഞ്ഞു.  സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്‌റ്റനുപുറമെ വൈസ്‌ ക്യാപ്‌റ്റനും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ ടി വി രാജേഷ്‌,  മാനേജർ അഡ്വ. എസ് കൃഷ്ണമൂർത്തി, കെ പി അനിൽകുമാർ, എം ഹംസ, പി ബി ഹർഷകുമാർ, എ ജെ സുക്കാർണോ, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top