തിരൂർ
ചെന്നൈയിൽനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മംഗളൂരു–- -ചെന്നൈ സെൻട്രൽ മെയിലിൽനിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. വ്യാഴം രാവിലെ ആറരയോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആർപിഎഫ് എസ്‌ഐ കെ എം സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ആർപിഎഫും എക്സൈസ് ഡിപ്പാർട്ട്മെന്റും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
രണ്ടുകിലോവീതമുള്ള ഏഴ് കെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.ആർപിഎഫ് എസ്‌ഐ കെ എം സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ എം ബൈജു, കോൺസ്റ്റബിള്‍മാരായ കെ മിഥുൻ, കെ പ്രജിത്ത്, തിരൂർ എക്സൈസ് ഇൻസ്പെക്ടർ ടി രജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി രവീന്ദ്രനാഥ്, വി അരവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർ പി ബി ബിനീഷ്, സിവിൽ എക്സൈസ് വനിതാ ഓഫീസർ വി ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..