മലപ്പുറം
സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ശനിയാഴ്‌ച കെ ടി ശാരദ ടീച്ചർ (ബെഫി ഓഡിറ്റോറിയം) നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. 210 പ്രതിനിധികൾ പങ്കെടുക്കും.
വയോജനങ്ങളുടെ വിവിധങ്ങളായ പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും. പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ ജെ ചെല്ലപ്പൻ, ജില്ലാ സെക്രട്ടറി സി വിജയലക്ഷ്‌മി, ഒ സഹദേവൻ, പി ശിവശങ്കരൻ, അഡ്വ. കെ വി ശിവരാമൻ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..