മലപ്പുറം
സമ്പൂർണ മാലിന്യമുക്ത നവകേരളം പദ്ധതി ജില്ലയിൽ വിപുലമായ പരിപാടികൾ നടത്തും. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായി മാലിന്യസംസ്‌കരണ ശുചിത്വ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ഊർജിതമാക്കാൻ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
ഒക്ടോബർ ഒന്നിനും രണ്ടിനും ജനകീയ ശുചീകരണ പ്രവർത്തനങ്ങളും ക്യാമ്പയിനും നടത്തും. ഹരിത കർമസേനയ്‌ക്ക് യൂസർ ഫീ നൽകാനും എംസിഫ് വിപുലീകരിക്കാനും നടപടിയെടുക്കും. ക്യാമ്പയിൻ ഊർജിതമാക്കാൻ ഗ്രാമ/വാർഡ് സഭകൾ ചേരും. മികച്ച പ്രവർത്തനങ്ങൾ നടത്തിയ പെരിന്തൽമണ്ണ നഗരസഭ, ഒതുക്കുങ്ങൽ, വെട്ടത്തൂർ പഞ്ചായത്തുകളെ യോഗത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീക്ക അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..