20 April Saturday

ആദായ നികുതി പരിധി ഉയർത്തണം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം

ആദായ നികുതി പരിധി ഉയർത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 40–--ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്ത് വർഷംമുമ്പ്‌ നിശ്ചയിച്ച സ്ലാബ് അടിസ്ഥാനമാക്കിയ ആദായ നികുതി ശരാശരി വരുമാനക്കാർക്കും കൊടുക്കേണ്ടി വരുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തികാവകാശങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും ഫെഡറൽ തത്ത്വങ്ങൾ പാലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
വുഡ് ബൈൻ ഓഡിറ്റോറിയത്തിൽ  സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ശ്രീഹരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി രാജു കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, എ എസ് സുമ, കുഞ്ഞിമമ്മു പറവത്ത്, പി ഉണ്ണി, പ്രകാശ് പുത്തൻമഠത്തിൽ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ ജോ. സെക്രട്ടറി ടി രാജേഷ്, വി അരുൺ, ശ്യാം കൃഷ്ണൻ, എൻ സിനു, ഇ ടി ദിനേശൻ, വിനോദ് പാറക്കൽ, എം സി നിഷിത്ത്, സി ബി പ്രസാദ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന്‌ പ്രതിനിധി സമ്മേളനം തുടരും. വനിതാ കമ്മിറ്റി രൂപീകരണം, യാത്രയയപ്പ് സമ്മേളനം എന്നിവയും നടക്കും. 
 
എൻ മുഹമ്മദ് അഷറഫ് പ്രസിഡന്റ്, എം ശ്രീഹരി  സെക്രട്ടറി 
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി എൻ മുഹമ്മദ് അഷറഫിനെയും സെക്രട്ടറിയായി എം ശ്രീഹരിയെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എം കെ രജനി, ആർ പി സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്), എം വി വിനയൻ, എച്ച് പി അബ്ദുൾ മഹറൂഫ് (ജോ. സെക്രട്ടറി), പി മോഹൻദാസ് (ട്രഷറർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top