25 April Thursday

നിറപ്രവാഹമായ്‌ ‘ടി വൈ’

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022

പ്രൊഫ. ടി വൈ അരവിന്ദാക്ഷൻ അനുസ്‌മരണത്തിന്റെ ഭാഗമായി ഒരുക്കിയ സസ്യ സ്റ്റാൾ ടി എം തോമസ് ഐസക് സന്ദർശിച്ചപ്പോൾ

പൊന്നാനി
 കലയും സാഹിത്യവും സംസ്‌കാരവും തളിർത്ത നിളാതീരത്തേക്ക്‌ നാട്‌ ഒഴുകിയെത്തി. അവരിൽ നിറഞ്ഞത്‌  ‘ടി വൈ’ എന്ന മനുഷ്യസ്നേഹിയോടുള്ള സ്നേഹാദരവ്‌. പ്രൊഫ. ടി വൈ അരവിന്ദാക്ഷന്റെ ഒന്നാം ചരമവാർഷിക ഭാഗമായി സംഘടിപ്പിച്ച ‘കാൽപ്പാടുകൾ’ അനുസ്‌മരണ പരിപാടി വൈവിധ്യങ്ങളും സെമിനാറുകളുംകൊണ്ട് സമ്പന്നമായി. ടി വൈ അരവിന്ദാക്ഷൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റാണ് നിള സംഗ്രഹാലയത്തിൽ  പരിപാടി സംഘടിപ്പിച്ചത്.
ഞായർ രാവിലെ ‘അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും’  സെമിനാർ മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. അധികാര വികേന്ദ്രീകരണമാണ് കേരളത്തെ ജനകീയ കരുത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ അധികാരം ഒരിടത്തേക്ക് കേന്ദ്രീകരിക്കുമ്പോൾ കേരളം വികേന്ദ്രീകരണത്തിലൂടെ ബദൽ സൃഷ്ടിച്ചു.  ഇച്ഛാശക്തിയോടെ സാധ്യതകളിലേക്ക് കടന്നുചെന്നാൽ ഇനിയും മാറ്റങ്ങൾ സൃഷ്ടിക്കാം–- അദ്ദേഹം പറഞ്ഞു. പ്രൊഫ. എം എം നാരായണൻ അധ്യക്ഷനായി. ‘ജെൻഡർ ഇക്വാലിറ്റി’ വിഷയത്തിൽ ഡോ. കെ പി എൻ അമൃത സംസാരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, കെ കെ ജനാർദനൻ എന്നിവർ സംസാരിച്ചു. കെ വിജയൻ സ്വാഗതവും ബിന്ദു സിദ്ധാർഥൻ നന്ദിയും പറഞ്ഞു.
‘വിദ്യാഭ്യാസവും വികസനവും’  സംവാദം മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു.   ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. ഡോ. കെ കെ ദാമോദരൻ, ഡോ. കെ പി വിനോദ് കുമാർ, ഇമ്പിച്ചിക്കോയ തങ്ങൾ, ഡോ. ബ്രിജേഷ് എന്നിവർ സംസാരിച്ചു.
‘ശാസ്ത്രവും ശാസ്ത്രബോധവും’ വിഷയത്തിൽ പ്രൊഫ. കെ പാപ്പുട്ടിയും ‘കേരളവും മാനസികാരോഗ്യവും’  വിഷയത്തിൽ ഡോ. മനോജ് കുമാറും സംസാരിച്ചു. അഡ്വ. പി കെ ഖലീമുദ്ദീൻ അധ്യക്ഷനായി. ടി മുഹമ്മദ് ബഷീർ സ്വാഗതവും എ അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.  ‘ദിവ്യാത്ഭുത അനാവരണം’  പ്രസാദ് കൈതക്കൽ, ജിജി വർഗീസ് എന്നിവർ സംസാരിച്ചു. പരിഷത്ത് കലാസംഘം കണ്ണൂർ അവതരിപ്പിച്ച സംഗീതശിൽപ്പവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top