26 April Friday
കാലവർഷക്കെടുതി

കെഎസ്ഇബിക്ക് നഷ്ടം 170.1 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

മലപ്പുറം
മഴയിലും കാറ്റിലും കെഎസ്ഇബിക്ക് ജില്ലയിൽ 20 ദിവസത്തിനുള്ളിൽ 170.1 കോടിയുടെ നാശനഷ്ടം. ഹൈ വോൾട്ടേജുള്ള ലൈനുകളും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും തകർന്നു. മുന്നൊരുക്കവും തയ്യാറെടുപ്പും പ്രതിസന്ധികളെ അതിജീവിച്ച് സുരക്ഷയൊരുക്കാനും വൈദ്യുതിബന്ധം വേഗത്തിൽ പുനഃസ്ഥാപിക്കാനും കെഎസ്ഇബിക്ക് കഴിഞ്ഞു.
മഞ്ചേരി സർക്കിളിലാണ് ഏറ്റവുമധികം നാശനഷ്ടം–- 89.1 ലക്ഷം രൂപ.  77 പോസ്റ്റുകളാണ് തകർന്നത്. എച്ച്ടിഏഴ്, എൽടി- 70 എണ്ണവും. സ്നാപ്പിങ് കണ്ടക്ടർ (ലൈൻ പൊട്ടൽ) 369 ആണ്. എച്ച്ടി ലൈനിൽ 11 ഉം എൽടി ലൈനിൽ 358ഉം പൊട്ടലുണ്ടായി. ഒരു ട്രാൻസ്‌ഫോർമറും തകർന്നു. തിരൂർ സർക്കിളിൽ 81 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കുന്നത്. എച്ച്ടി -അഞ്ച്, എൽടി- 58  പോസ്റ്റുകളാണ് തകർന്നത്. ലൈനുകളിൽ 475 സ്ഥലത്ത് പൊട്ടലുണ്ടായി. എച്ച്ടി ലൈനിൽ 14, എൽടി ലൈനിൽ 461 ഇടങ്ങളിലും പൊട്ടലുണ്ടായി. ഒരു ട്രാൻസ്‌ഫോർമറും തകർന്നു. 10ൽ താഴെമാത്രം കേസുകളാണ് നിലമ്പൂർ സർക്കിളിലുണ്ടായത്.
മുൻ വർഷങ്ങളിലെ വലിയ നഷ്ടം തടയാൻ അധികൃതർ സ്വീകരിച്ച മുൻകരുതലുകൾ വിജയമായി. 2018ലെയും 2019ലെയും പ്രളയത്തിൽ റെക്കോർഡ് നഷ്ടമായിരുന്നു ജില്ലയിലുണ്ടായിരുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി  സർക്കിളുകളിൽ നടത്തിയ പ്രവർത്തികൾ നഷ്ടത്തെ ചെറുക്കാനായി. ലൈനുകളിലെ ആധുനിക സംവിധാനങ്ങളും ട്രാൻസ്‌ഫോർമറുകളും ടവറുകളും മാറ്റിസ്ഥാപിച്ചതും നഷ്ടം കുറയ്ക്കാനിടയാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top