20 April Saturday
ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുക

താക്കീതായി പ്രതിഷേധ വലയം

സ്വന്തം ലേഖകൻUpdated: Thursday Oct 21, 2021

സംയുക്ത സമര സമിതി മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഹെഡ്‌ ഓഫീസിനു
മുന്നിൽ തീർത്ത പ്രതിഷേധ വലയം

മലപ്പുറം
ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാത്ത മുസ്ലിംലീഗിന്റെ സങ്കുചിത നിലപാടിനെതിരെ നാടിന്റെ പ്രതിഷേധ വലയം. ഇടപാടുകാരെയും കർഷകരെയും പ്രതിസന്ധിയിലേക്ക്‌ തള്ളിവിടുന്ന ലീഗിന്റെ ധിക്കാരപരമായ സമീപത്തിനെതിരെ നടന്ന സമരത്തിൽ പ്രതിഷേധമിരമ്പി. ജില്ലാ ബാങ്കിന്റെ ഹെഡ്‌ ഓഫീസിനും 49 ശാഖകൾക്കുമുന്നിലും തീർത്ത വലയത്തിൽ സഹകാരികളും സഹകരണ ജീവനക്കാരും ഇടപാടുകാരും കർഷകരും തൊഴിലാളികളും കർഷകത്തൊഴിലാളികളും അണിചേർന്നു. 
മലപ്പുറം ഹെഡ്‌ ഓഫീസിനുമുന്നിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ മുസ്ലിംലീഗ്‌ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലയിലെ 45 ലക്ഷം ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌ ലീഗ്‌ നിലപാട്‌. മലപ്പുറം മുസ്ലിംലീഗിന്‌ ഇഷ്ടദാനം കിട്ടിയ ഭൂമിയല്ല. മലപ്പുറം കേരളത്തിന്റെ ഭാഗമാണെന്ന്‌ മറക്കരുത്‌. 
കേരളത്തിന്റെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയാണ്‌ കേരള ബാങ്ക്‌. കേരള ബാങ്കിൽ ലയിക്കാത്തതിന്റെ കാരണം ജില്ലാ ബാങ്കിലെ ജീവനക്കാരെ ബോധ്യപ്പെടുത്താൻപോലും ലീഗ് നേതൃത്വത്തിന്‌ കഴിഞ്ഞിട്ടില്ല. ജില്ലയിലെ സഹകരണ മേഖലയെ അനാഥമാക്കാനും തകർക്കാനുമുള്ള ഗൂഢാലോചനയാണ്‌ ലീഗുകാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇ എൻ മോഹൻദാസ്‌ പറഞ്ഞു. 
മലപ്പുറത്ത്‌ സംയുക്ത സമര സമിതി ചെയർമാൻ വി പി അനിൽ അധ്യക്ഷനായി. പി അലി (ബെഫി), കെ മജ്‌നു (കെഎസ്‌കെടിയു), കെ സുന്ദർരാജൻ (കർഷകസംഘം), കെ വിജയകുമാർ (എഫ്‌എസ്‌ഇടിഒ) എന്നിവർ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി ജി കണ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി സക്കറിയ പൂവ്വത്താണി ശാഖയ്‌ക്കുമുന്നിമലപ്പുറം
ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാത്ത മുസ്ലിംലീഗിന്റെ സങ്കുചിത നിലപാടിനെതിരെ നാടിന്റെ പ്രതിഷേധ വലയം. ലും വേലായുധൻ വള്ളിക്കുന്ന്‌ ചെമ്മാടും വി എം ഷൗക്കത്ത് വണ്ടൂരിലും ഇ ജയൻ തിരൂരിലും സമരം ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിക്കാത്തതിനാൽ നബാർഡ് നൽകുന്ന വിവിധ പലിശയിളവുകൾ മലപ്പുറത്തെ ഇടപാടുകാർക്ക് നഷ്ടപ്പെടുകയാണ്. കോവിഡ്  പ്രതിസന്ധി മറികടക്കുന്നതിന് മറ്റ് ബാങ്കുകൾ നടപ്പാക്കുന്ന വായ്പാ പദ്ധതികൾ ജില്ലാ ബാങ്കിൽ നടപ്പാക്കിയിട്ടില്ല. കോവിഡ് സഹായങ്ങളും നൽകാനായില്ല. മെച്ചപ്പെട്ട സേവനം നൽകാൻ കഴിയാത്തതിനാൽ ഇടപാടുകാർ മറ്റ് ബാങ്കുകളിലേക്ക് മാറുകയാണ്. ഇത് ബാങ്കിന്റെ നിലനിൽപ്പുതന്നെ അപകടപ്പെടുത്തുന്ന സാഹചര്യത്തിലാണ്‌ സംയുക്ത സമര സമിതി  സമരം സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top